< Back
Kuwait
കുവൈത്തില്‍ സൈനികന്‍റെ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു
Kuwait

കുവൈത്തില്‍ സൈനികന്‍റെ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു

Web Desk
|
13 Nov 2023 8:13 AM IST

കുവൈത്തില്‍ സൈനികന്‍റെ വധശിക്ഷ കാസേഷൻ കോടതി ശരിവച്ചു. യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് സൈനികന്‍ ശിക്ഷിക്കപ്പെട്ടത്.

2022 ലായിരുന്നു സംഭവം. ദീര്‍ഘകാലത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. നേരത്തേ ക്രിമിനല്‍ വിചാരണാ കോടതിയും അപ്പീല്‍ കോടതിയും സൈനികന് വധശിക്ഷ വിധിച്ചിരുന്നു.

Similar Posts