< Back
Kuwait

Kuwait
ഓറൽ ഹെൽത്ത് ഗൈഡിന്റെ എട്ടാം വാല്യം 'ന്യൂ ഏജ് ഡെന്റിസ്ട്രി' പുറത്തിറക്കി
|16 Dec 2022 9:25 AM IST
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഓറൽ ഹെൽത്ത് ഗൈഡിന്റെ എട്ടാം വാല്യം 'ന്യൂ ഏജ് ഡെന്റിസ്ട്രി' പുറത്തിറക്കി. സാൽമിയ മില്ലേനിയം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കുവൈത്ത് ഡെന്റൽ അസോസിയേഷൻ ചെയർമാൻ ഡോ. മുഹമ്മദ് ദഷ്തി മുഖ്യാതിഥിയായിരുന്നു.
ചീഫ് എഡിറ്റർ ഡോ. ദീൻദയാൽ മിട്ടപ്പള്ളി ഓറൽ ഹെൽത്ത് ഗൈഡ് അവതരിപ്പിച്ചു. ഐഡാക്കിയൻ ഓഫ് ദ ഇയർ അവാർഡ് ഡോ. ഷഹീർ മാലിക്കിനും ഡോ. രാജേഷിനും സമ്മാനിച്ചു.
ഡോ. ജഗൻ ബാസ്‌കരദോസ് സ്വാഗതവും ഡോ. രമ്യ എലിസബത്ത് മാത്യു നന്ദിയും പറഞ്ഞു. ഡോ. റീബി സാറാ തോമസ്, ഡോ. പ്രതാപ് ഉണ്ണിത്താൻ, ഡോ. ഷാലിൻ അന്ന സൈമൺ, ഡോ. ബങ്കിമ മൽഹോത്ര, ഡോ. ദേവി പ്രിയ, ഡോ. ശിൽപ രാജ്, ഡോ. ഹീബ അൻസാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.