< Back
Kuwait

Kuwait
ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ സ്ഥാപിച്ച നടപടി പ്രവാസികൾക്ക് ഗുണം ചെയ്യും; പ്രവാസി ലീഗൽ സെൽ
|11 July 2023 11:49 PM IST
കേരളത്തിൽ ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ സ്ഥാപിച്ച നടപടി പ്രവാസികൾക്ക് ഗുണം ചെയ്യുമെന്ന് പ്രവാസി ലീഗൽ സെൽ,കുവൈത്ത് വ്യക്തമാക്കി.
വിഷയത്തിൽ പ്രവാസി ലീഗൽ നിയമനടപടി സ്വീകരിക്കുകയും കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഓൺലൈൻ പോർട്ടലിന്റെ അഭാവത്തിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തരമോ അപേക്ഷ നൽകണമായിരുന്നു. ഇതുമൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതാണ് സുപ്രീംകോടതിയുടെ ഇടപെടലെന്നും തുടർന്നും ഇത്തരം നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രവാസി ലീഗൽ സെൽ അറിയിച്ചു.