< Back
Kuwait
കുവൈത്തുമായുള്ള ഗൾഫ് ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ വിപുലീകരണം അവസാന ഘട്ടത്തിൽ
Kuwait

കുവൈത്തുമായുള്ള ഗൾഫ് ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ വിപുലീകരണം അവസാന ഘട്ടത്തിൽ

Web Desk
|
3 May 2024 7:55 PM IST

ഗൾഫ് ഗരാജ്യങ്ങളിൽ ആവശ്യമായ വൈദ്യുത കരുതൽ കുറക്കുക, അടിയന്തര സാഹചര്യങ്ങളിൽ സംയുക്ത കവറേജ് നൽകുക,വൈദ്യുതോർജ്ജ ഉൽപാദനച്ചെലവ് കുറക്കുക എന്നിവ ലക്ഷ്യംവെച്ചുള്ള പ്രധാന പദ്ധതിയാണിത്

കുവൈത്ത്: കുവൈത്തുമായുള്ള ഗൾഫ് ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ വിപുലീകരണ പദ്ധതി ഡിസംബറിൽ പൂർത്തിയാകും. പദ്ധതിയുടെ 75 ശതമാനം ഇതിനകം പൂർത്തിയായതായും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് അറിയിച്ചു. ഗൾഫ് ഗരാജ്യങ്ങളിൽ ആവശ്യമായ വൈദ്യുത കരുതൽ കുറക്കുക, അടിയന്തര സാഹചര്യങ്ങളിൽ സംയുക്ത കവറേജ് നൽകുക,വൈദ്യുതോർജ്ജ ഉൽപാദനച്ചെലവ് കുറക്കുക എന്നിവ ലക്ഷ്യംവെച്ചുള്ള പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഗൾഫ് ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ വിപുലീകരണ പദ്ധതി.

ജി.സി.സി ഇന്റർകണക്ഷൻ അതോറിറ്റിയുടെ ശൃംഖലയെ കുവൈത്തിലേക്ക് നാല് വോൾട്ടേജ് സർക്യൂട്ടുകളിലൂടെ ബന്ധിപ്പിക്കും. വഫ്ര സ്റ്റേഷൻ ഗൾഫ് ഇന്റർകണക്ഷൻ വിപുലീകരണ പദ്ധതികളുടെ പ്രധാന ഭാഗമാകും. മൊത്തം 270 മില്യൺ ഡോളറാണ് പദ്ധതിയുടെ ചെലവ്. കുവൈത്താണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്.

പദ്ധതി പൂർത്തിയാകുന്നതോടെ കുവൈത്തിലെ വൈദ്യുതി ശൃംഖലയുടെ പിന്തുണാ ശേഷി ഏകദേശം 3,500 മെഗാവാട്ടായി ഉയരും. മേഖലയിലെ സുസ്ഥിരമായ രീതിയിൽ ഊർജത്തെ പിന്തുണയ്ക്കുകയും ഊർജ ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റർകണക്ഷൻ പ്രോജക്റ്റ് നടപ്പിലാക്കുന്നത്തിനും പരിപാലിക്കുന്നതിനുമായി 2001 ലാണ് ഗൾഫ് സഹകരണ കൗൺസിൽ ഇന്റർകണക്ഷൻ അതോറിറ്റി സ്ഥാപിതമായത്.

Similar Posts