< Back
Kuwait
കുവൈത്തിലെ ആരോഗ്യരംഗം   സുസ്ഥിരമാണെന്ന് ആരോഗ്യമന്ത്രി
Kuwait

കുവൈത്തിലെ ആരോഗ്യരംഗം സുസ്ഥിരമാണെന്ന് ആരോഗ്യമന്ത്രി

Web Desk
|
16 Jan 2023 10:56 AM IST

കുവൈത്തിൽ ആരോഗ്യരംഗം സുസ്ഥിരമാണെന്നും ആഗോള തലത്തിലെ കൊവിഡ് സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദി വ്യക്തമാക്കി.

ഇസ്ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസസിന്റെ പതിമൂന്നാം സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പകർച്ചവ്യാധി നിയന്ത്രണം സ്ഥിരത കൈവരിച്ചിട്ടുണ്ടെങ്കിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ മറക്കരുതെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഒമിക്രോൺ വകഭേദത്തിൽ ഉൾപ്പെട്ട XBB 1.5 എന്ന ഉപവകഭേദം കുവൈത്തിൽ സ്ഥിരീകരിച്ചത്.

Similar Posts