< Back
Kuwait
ചൂട് കടുത്തു; കുവൈത്തിൽ ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് വിലക്ക്
Kuwait

ചൂട് കടുത്തു; കുവൈത്തിൽ ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് വിലക്ക്

Web Desk
|
22 May 2023 10:46 PM IST

ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ, മൂന്ന് മാസത്തേക്കാണ് വിലക്ക്

കുവൈത്തിൽ ഉച്ചസമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തും. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ, മൂന്ന് മാസത്തേക്കാണ് വിലക്ക്. രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്ന് മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു

കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ജൂൺ ഒന്നിന് നിലവില്‍ വരും. വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് പതിവ് പോലെ ഈ വര്‍ഷവും ഉച്ച സമയത്ത് വിശ്രമം നിർബന്ധമാക്കിയത്. പകൽ പതിനൊന്നിനും നാലിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ആഗസ്റ്റ് 31 വരെയാണ് വിലക്ക്. .ജോലി സമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിക്കാന്‍ അനുമതിയുണ്ട്.

എന്നാല്‍ നിരോധിത സമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്. നിയമ ലംഘകർക്ക് ഫൈന്‍ ഉള്‍പെടെ കടുത്ത ശിക്ഷയാണ് തൊഴില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. നിയമപാലനം ഉറപ്പാക്കുവാന്‍ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് നിരീക്ഷണത്തിനായി നിയോഗിക്കും. നിയമലംഘകര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. ആവർത്തിച്ചാൽ പിഴ ഈടാക്കും. വിലക്ക് ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ ഫയല്‍ മരവിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Related Tags :
Similar Posts