< Back
Kuwait

Kuwait
കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ നാളെ കോൺസുലാർ സേവനങ്ങൾ ഉണ്ടായിരിക്കില്ല
|9 Jan 2022 10:29 PM IST
അടിയന്തരസ്വഭാവത്തിലുള്ള കോൺസുലാർ സേവനങ്ങൾ ലഭ്യമായിരിക്കും
കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ നാളെ കോൺസുലാർ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നു അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.കോവിഡ് പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് കോൺസുലാർ വിഭാഗത്തിന് തിങ്കളാഴ്ച അവധി നൽകിയത്.അതെസമയം, അടിയന്തരസ്വഭാവത്തിലുള്ള കോൺസുലാർ സേവനങ്ങൾ ലഭ്യമായിരിക്കും.
എംബസ്സിയുടെ മറ്റു പ്രവർത്തനങ്ങൾക്കും എംബസ്സി സേവന കേന്ദ്രത്തിന്റെ പ്രവർത്തനത്തിലും മാറ്റമുണ്ടാകില്ല.എന്നാൽ ജനുവരി പതിനൊന്ന് ഞായറാഴ്ച മുതൽ ബിഎൽഎസ് എന്ന ഔട്‌സോഴ്‌സിംഗ് ഏജൻസിക്കു കിഴിൽ പുതിയ സ്ഥലങ്ങളിൽ ആയിരിക്കും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക എന്നും അധികൃതർ അറിയിച്ചു.