< Back
Kuwait

Kuwait
പതാക ഉയർത്തൽ ചടങ്ങിൽ മുഴുവൻ ഇന്ത്യക്കാരും വിർച്വലായി പങ്കെടുക്കണമെന്ന് ഇന്ത്യൻ എംബസ്സി
|15 Aug 2022 10:15 AM IST
രാവിലെ എട്ടുമണിക്ക് എംബസ്സി അങ്കണത്തിൽ അംബാസഡർ സിബി ജോർജ് ദേശീയ പതാക ഉയർത്തും
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള പതാക ഉയർത്തൽ ചടങ്ങിൽ വിർച്വലായി പങ്കെടുക്കാൻ ക്വുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരോടും ഇന്ത്യൻ എംബസ്സി ആഹ്വാനം ചെയ്തു. രാവിലെ എട്ടുമണിക്ക് എംബസ്സി അങ്കണത്തിൽ അംബാസഡർ സിബി ജോർജ് ദേശീയ പതാക ഉയർത്തും.
തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം അദ്ദേഹം വായിക്കും. എംബസ്സിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ചടങ്ങിന്റെ തത്സമയ സ്ട്രീമിങ് ഉണ്ടായിരിക്കുമെന്നും മുഴുവൻ ആളുകളും ഓൺലൈൻ വഴി പങ്കെടുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.