< Back
Kuwait
Israeli attack
Kuwait

ഇസ്രായേൽ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു

Web Desk
|
20 May 2023 8:38 AM IST

അൽ അഖ്‌സ മസ്ജിദിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധമായ നടപടിയെ ശക്തമായി അപലപിച്ച വിദേശകാര്യ മന്ത്രാലയം മുസ്ലിംകളുടെ വികാരത്തെ തുടർച്ചയായി പ്രകോപിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്രായേൽ പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉടനടി നടപടി ഉണ്ടാകണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയ്ക്കും മുസ്ലിങ്ങളുടെ പുണ്യസ്ഥലങ്ങൾക്കും പൂർണ സംരക്ഷണം നൽകണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Similar Posts