< Back
Kuwait

Kuwait
ജീവനക്കാരുടെ സ്ഥലംമാറ്റം ഏപ്രിലില്‍ മാത്രമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം
|23 Jan 2022 7:25 PM IST
ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കാന്‍ തീരുമാനം. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ ആയിരിക്കും ഇനി ജീവനക്കാര്‍ക്ക് സ്ഥലംമാറ്റത്തിനുള്ള അവസരമെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് അറിയിച്ചു.
ബന്ധപ്പെട്ട ഏജന്റിന്റെയും ട്രാന്‍സ്ഫര്‍ നടപടിയിലെ ഇരുകൂട്ടരുടേയും അംഗീകാരത്തോടെ, സ്ഥലംമാറ്റ അപേക്ഷകള്‍ അംഗീകൃത ഫോര്‍മാറ്റില്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്.
എല്ലാ വര്‍ഷവും ഏപ്രില്‍മാസത്തിലെ ആദ്യ 15 ദിവസത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. അതിന് മുമ്പോ ശേഷമോ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ ജീവനക്കാരുടെ സ്ഥലംമാറ്റ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.