< Back
Kuwait

Kuwait
കുവൈത്തിൽ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാർ
|30 July 2024 10:16 AM IST
ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗൾഫ് മേഖലയിൽ കുവൈത്ത് മൂന്നാമത്
കുവൈത്തിൽ ഇന്ത്യക്കാരുടെ എണ്ണം 10,00,726 ആയതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്. കഴിഞ്ഞ ദിവസം പാർലമെൻറിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗൾഫ് മേഖലയിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്.
ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിയുന്നത് യു.എ.ഇയിലാണ്. ആരോഗ്യ മേഖല, ഐ.ടി, എൻജിനീയറിങ്, ബാങ്കിങ് തുടങ്ങിയ വിവിധ ജോലികൾ ഇന്ത്യക്കാർ ഈ രാജ്യങ്ങളിൽ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കുവൈത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി.

