< Back
Kuwait
കുവൈത്ത് ധന മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കംപ്യൂട്ടർ ഹാക്ക് ചെയ്തു
Kuwait

കുവൈത്ത് ധന മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കംപ്യൂട്ടർ ഹാക്ക് ചെയ്തു

Web Desk
|
18 Sept 2023 11:15 PM IST

വൈറസ് ബാധിച്ച സിസ്റ്റങ്ങൾ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിച്ഛേദിച്ചതായും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി

കുവൈത്ത് ധന മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കംപ്യൂട്ടർ ഹാക്ക് ചെയ്തു. ഇന്ന് പുലർച്ചെയാണ് ധന മന്ത്രാലയത്തിലെ കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം ഉണ്ടായത്. വൈറസ് ബാധിച്ച സിസ്റ്റങ്ങൾ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിച്ഛേദിച്ചതായും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

സർക്കാർ ഫിനാൻഷ്യൽ സെർവറുകൾ സുരക്ഷിതമാണ്. മന്ത്രാലയത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയാണെന്നും നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററുമായി ബന്ധപ്പെട്ടതായും ധനമന്ത്രാലയം പറഞ്ഞു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts