< Back
Kuwait

Kuwait
ജനപ്രിയമാകുന്ന സഹ്ൽ ആപ്പ്; ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന
|3 Nov 2024 4:30 PM IST
കഴിഞ്ഞ മാസം സഹ്ൽ ആപ്പ് വഴി 4 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തിയതായി സഹ്ൽ ആപ്പ് വക്താവ്
കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹ്ല് ആപ്പിൽ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ മാസം സഹ്ൽ ആപ്പ് വഴി 4 ദശലക്ഷത്തിലധികം ഇടപാടുകൾ നടത്തിയതായി സഹ്ല് ആപ്പ് വക്താവ് യൂസഫ് കാദം പറഞ്ഞു. ഒക്ടോബറിൽ ഇംഗ്ലീഷ് സേവനം ആരംഭിച്ചതിന് ശേഷം ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 12പുതിയ സേവനങ്ങൾ ഒക്ടോബറിൽ മാത്രം ആപ്ലിക്കേഷനിൽ ചേർത്തതായി അദ്ദേഹം പറഞ്ഞു. ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് ഇഷ്യുവായിരുന്നു കഴിഞ്ഞ മാസത്തിൽ ആളുകളെ ആകർഷിച്ച പ്രധാന സേവനം.