< Back
Kuwait

Kuwait
പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈത്ത് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.
|23 March 2025 10:47 AM IST
കുവൈത്ത് സിറ്റി: ജനറൽ കൺവീനർ സലിം കരമനയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ചെയർമാൻ മനോജ് കോന്നി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു വായ്പൂർ അധ്യക്ഷത വഹിച്ചു. അജ്‌മൽ മാസ്റ്റർ റമദാൻ സന്ദേശം നൽകി. ഡോ. സുസോവന, ഡോ. സാജു, മുബാറക്ക്, അജ്‌മൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജോഷി വർഗീസ്, സെക്രട്ടറി ജിഷ ബിജു, ട്രഷറർ ബീന ബിനു, എക്സിക്യൂട്ടീവ് മെമ്പർമാരായ പോളി ജോയ്, ഷൈല ജോർജ്, ഉഷ ജോൺസൺ, ലൈലാമ ജോർജ്, ഗ്രേസി, നിസാം കടക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡെയ്സി പീറ്ററിനെ മൊമെന്റോ നൽകി ആദരിച്ചു.എക്സിക്യൂട്ടീവ് മെമ്പർ വീണ പരിപാടി നേതൃത്വം നൽകി. സംഘടന ട്രഷറർ മാത്യു പി ജോൺ എല്ലാവർക്കും നന്ദി പറഞ്ഞു