< Back
Kuwait

Kuwait
ഇന്ന് നടത്താനിരുന്ന മാധ്യമ സമ്മേളനം മാറ്റിവെച്ചു
|24 Nov 2022 3:03 PM IST
കേരള പ്രസ്സ് ക്ലബ് കുവൈത്ത് ഇന്ന് നടത്താനിരുന്ന മാധ്യമ സമ്മേളനം മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ ഇന്ന് വൈകിട്ട് അഞ്ചിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്.
മുഖ്യാതിഥിക്ക് ആരോഗ്യകാരണങ്ങളാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് പരിപാടി നീട്ടിവെച്ചിരിക്കുന്നത്. പുതിയ തിയ്യതി വൈകാതെ അറിയിക്കുമെന്നും സംഘാടകർ പറഞ്ഞു.