< Back
Kuwait
കുവൈത്തില്‍ ഇനി കേസന്വേഷണങ്ങളുടെ പുരോഗതി ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അറിയാം
Kuwait

കുവൈത്തില്‍ ഇനി കേസന്വേഷണങ്ങളുടെ പുരോഗതി ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അറിയാം

Web Desk
|
20 May 2022 4:32 PM IST

കുവൈത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കേസന്വേഷങ്ങളുടെ പുരോഗതി അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് പുതിയ സേവനം ലഭ്യമാക്കിയത്.

ഇതുവഴി പൊതു ജനങ്ങള്‍ക്ക് പരാതികളുടെ അന്വേഷണ പുരോഗതി ട്രാക്ക് ചെയ്യാന്‍ സാധിക്കും. മുഴുവന്‍ ജനങ്ങള്‍ക്കും കൃത്യവും സമയബന്ധിതവുമായി മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ സംവിധാനമൊരുക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Similar Posts