< Back
Kuwait

Kuwait
കുവൈത്തിൽ 408 അഡ്രസ്സുകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പിൻവലിച്ചു
|20 Oct 2024 7:59 PM IST
ഉടമയുടെ അറിയിപ്പിനെ അടിസ്ഥാനമാക്കിയോബിൽഡിംഗ് പൊളിച്ചതിനെ തുടർന്നോ ആണ് നടപടി
കുവൈത്ത് സിറ്റി: കുവൈത്തിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) 408 അഡ്രസ്സുകൾ പിൻവലിച്ചു. ഉടമയുടെ അറിയിപ്പിനെ അടിസ്ഥാനമാക്കിയോ ഇവിടങ്ങളിലുണ്ടായിരുന്ന ബിൽഡിംഗ് പൊളിച്ചതിനെ തുടർന്നോ ആണ് നടപടി
അനൗൺസ്‌മെന്റിന് ശേഷം 30 ദിവസത്തിനുള്ളിൽ വ്യക്തികൾ ആവശ്യമായ രേഖകളുമായി പാസി ഓഫീസ് സന്ദർശിച്ച് പുതിയ അഡ്രസ്സ് രജിസറ്റർ ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് 100 കുവൈത്ത് ദിനാറിൽ കുടാത്ത പിഴ ഒടുക്കേണ്ടിവരും