< Back
Kuwait

Liberation tower
Kuwait
കുവൈത്ത് ലിബറേഷൻ ടവറിന് മുകളിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നു
|13 Feb 2023 9:01 PM IST
അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്ന റെസ്റ്റോറന്റ് 10 വർഷത്തെ പാട്ടത്തിനാണ് നൽകുക.
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ആകർഷണമായ ലിബറേഷൻ ടവറിന് മുകളിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നു. കുവൈത്തിന്റെ ദേശീയ ഐക്കണുകളിൽ ഒന്നാണ് ക്യാപിറ്റൽ സിറ്റിയിലെ ലിബറേഷൻ ടവർ. ടെണ്ടർ സംബന്ധമായ നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്ന റെസ്റ്റോറന്റ് 10 വർഷത്തെ പാട്ടത്തിനാണ് നൽകുക. ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലാണ് 372 മീറ്റർ ഉയരമുള്ള ഈ ഗോപുരം. ടെലികമ്മ്യൂണിക്കേഷൻ ടവർ എന്ന പേരിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന് 1990 ലെ ഇറാഖ് അധിനിവേശ സമയത്ത് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് നിർമാണം പൂർത്തയായപ്പോൾ വിമോചനത്തിന്റെ ഓർമക്കായാണ് ലിബറേഷൻ ടവർ എന്ന പേര് നൽകിയത്. 1996 മാർച്ചിൽ മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്‌മദ് ആണ് ഉദ്ഘാടനം ചെയ്തത്.