< Back
Kuwait

Kuwait
മൂന്നാമത് ജി.സി.സി ഗെയിംസിന് നാളെ കൊടിയിറങ്ങും
|30 May 2022 7:15 PM IST
ആതിഥേയരായ കുവൈത്ത് തന്നെയാണ് പോയിന്റ് ടേബിളില്‍ മുന്നിലുള്ളത്
കുവൈത്തില്‍ നടന്നുവരുന്ന മൂന്നാമത് ജി.സി.സി ഗെയിംസിന് നാളെ കൊടിയിറങ്ങും. 28 സ്വര്‍ണമുള്‍പ്പെടെ 84 മെഡലുകള്‍ നേടി ആതിഥേയരായ കുവൈത്ത് തന്നെയാണ് പോയിന്റ് ടേബിളില്‍ മുന്നിലുള്ളത്. പ്രധാന മത്സരങ്ങളെല്ലാം അവസാനിച്ച സ്ഥിതിക്ക് ഓവറോള്‍ കിരീടം ആതിഥേയര്‍ തന്നെ ഏറെക്കുറേ ഉറപ്പിച്ച മട്ടാണ്.
20 സ്വര്‍ണവും അത്രതന്നെ വെള്ളിയും 16 വെങ്കലവും നേടിയ ബഹ്‌റൈനാണ് നിലവില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1700 ല്‍ അധികം കായിക താരങ്ങളാണ് മൂന്നാമത് ഗള്‍ഫ് കായിക മേളയുടെ ഭാഗാമായത്. നാളെ വര്‍ണാഭമായ ആഘോഷാന്തരീക്ഷത്തില്‍ സമാപന ചടങ്ങ് നടക്കുന്നതോടെ മൂന്നാമത് ജി.സി.സി ഗെയിംസിന് പരിസമാപ്തിയാവും.