< Back
Kuwait
മുൻ അമീറിന് യുഎൻ സുരക്ഷാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു
Kuwait

മുൻ അമീറിന് യുഎൻ സുരക്ഷാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു

Web Desk
|
21 Dec 2023 8:52 AM IST

അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന് യു.എൻ സുരക്ഷാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു. സമ്മേളനത്തിനിടെ അംഗങ്ങൾ ഒരു മിനിറ്റ് എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു.

ശൈഖ് നവാഫ് ഗൾഫ് മേഖലയിലും അതിനുപുറത്തും സഹകരണത്തിനും സ്ഥിരതക്കും സംഭാവന നൽകുകയും മേഖലയിലും ലോകമെമ്പാടുമുള്ള സമാധാനത്തിനും പിന്തുണ നൽകുകയും ചെയ്ത വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനെന്ന് യു.എൻ വിശേഷിപ്പിച്ചു.

അന്തരിച്ച അമീറിനോടുള്ള ബഹുമാനാർത്ഥം യു.എൻ ന്യൂയോർക്ക് ആസ്ഥാനത്ത് പതാക പകുതി താഴ്ത്തി.


Similar Posts