< Back
Kuwait

Kuwait
കുവൈത്തിലെന്ന പേരിൽ വൈറലായ ദൃശ്യങ്ങൾ പരിശോധിക്കും
|8 Sept 2023 9:18 AM IST
കുവൈത്തിലെ മഹ്ബൂള ഗ്രൌണ്ടില്‍ നടന്നെന്ന രീതിയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . കഴിഞ്ഞ ദിവസമാണ് ഒരാളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.
വിഡിയോ പരിശോധിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ എമർജൻസി നമ്പറായ 112 ലോ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതുവരെ പതിനായിരക്കണക്കിന് പേരാണ് കണ്ടത്.