< Back
Kuwait
ഫുട്‌ബോൾ ലഹരി നിറച്ച് ലോകകപ്പ് ആൽബം പുറത്തിറക്കി
Kuwait

ഫുട്‌ബോൾ ലഹരി നിറച്ച് ലോകകപ്പ് ആൽബം പുറത്തിറക്കി

Web Desk
|
24 Nov 2022 3:13 PM IST

ഫുട്ബാൾ ആവേശം ലോകമെമ്പാടും പടരുമ്പോൾ ഫുട്‌ബോൾ ലഹരി നിറച്ച് ലോകകപ്പ് ആൽബം പുറത്തിറക്കി കുവൈത്ത് പ്രവാസി മലയാളികൾ. 'യാ ല ഫുട്ബാൾ' എന്ന ആൽബമാണ് നിഷാദ് കാട്ടൂരിന്റെ നേതൃത്വത്തിൽ ഒരുക്കിയത്. ഫുട്‌ബോൾ ആരാധകർ ഇരു കൈയുംനീട്ടി സ്വീകരിച്ച ആൽബത്തിൽ മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് വരികൾ രചിച്ചിരിക്കുന്നത്.

പ്രശസ്ത മ്യൂസിക് ഡയരക്ടരും ഗായകനുമായ ജാസി ഗിഫ്റ്റ് സംഗീതം നിർവ്വഹിച്ച ആൽബത്തിൽ കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദും ജാസി ഗിഫ്റ്റുമെല്ലാം ആലപിച്ചിട്ടുണ്ട്.

കുവൈത്തും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ. ഒരാഴ്ച കൊണ്ട് പതിനായിരത്തിലേറെ പേരാണ് യൂ ട്യൂബിൽ വിഡിയോ കണ്ടിരിക്കുന്നത്. കേടായ പന്തുമായി തുന്നൽക്കാരിക്കരികിലെത്തുന്ന മൂന്നു കുട്ടികളുടെ ദൃശ്യത്തിൽനിന്നാരംഭിക്കുന്ന ആൽബം നൃത്തവും ഫുട്ബാളും ഇടകലർത്തിയ ദൃശ്യങ്ങളിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോവുകയാണ്. കളിക്കാരനും കാഴ്ചക്കാരനും കളിയിൽ ഒരു പോലെ പ്രാതിനിധ്യമുണ്ടന്ന വിശ്വാസമാണ് ആശയത്തിന് പിന്നിലെന്ന് നിർമ്മാതാവ് മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ വി.പി മുഹമ്മദലി പറഞ്ഞു.

Similar Posts