< Back
Kuwait
സ്വകാര്യ മേഖലയിൽ ബിദൂൻ വിഭാഗത്തിന് കൂടുതൽ അവസരങ്ങളൊരുങ്ങുന്നു
Kuwait

സ്വകാര്യ മേഖലയിൽ ബിദൂൻ വിഭാഗത്തിന് കൂടുതൽ അവസരങ്ങളൊരുങ്ങുന്നു

Web Desk
|
24 May 2022 4:39 PM IST

കുവൈത്തില്‍ സ്വകാര്യ മേഖലയിൽ ബിദൂൻ വിഭാഗത്തിന് കൂടുതൽ അവസരങ്ങളൊരുക്കാൻ മാൻപവർ അതോറിറ്റി ഒരുങ്ങുന്നു. ഇതിനായി തയ്‌സീർ എന്ന പേരിൽ ഇലക്ട്രോണിക് പ്ലാറ്റഫോം ആരംഭിച്ചതായി അതോറിറ്റി ഡയരക്ടർ അഹമ്മദ് അൽ മൂസ പറഞ്ഞു.

സ്വകാര്യമേഖലയിൽ തൊഴിൽ തേടുന്ന ബിദൂനികൾക്ക് ഇത് വഴി രെജിസ്റ്റർ ചെയ്യാം. സ്വകാര്യ മേഖലയിൽ വിദേശികൾക്ക് പകരം രാജ്യത്തു തന്നെയുള്ള പൗരത്വരഹിതരെ കൂടുതൽ ഉകൾപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തയ്‌സീർ പ്ലാറ്റ്ഫോം തയ്യാറാക്കിയത്

Similar Posts