< Back
Kuwait

Kuwait
തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം ഇന്ന്
|10 March 2023 4:08 PM IST
തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് 7ാം വാർഷികാഘോഷം ഇന്ന് വൈകിട്ട് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കും.
സാംസ്‌കാരിക സമ്മേളനം നടനും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. എം.വിൻസന്റ് എം.എൽ.എ മുഖ്യാതിഥിയാകും. വാർഷികാഘോഷത്തിൽ സംഗീത വിരുന്നും, കുവൈത്തിലെ പ്രമുഖ കലാകാരന്മാരുടെ നൃത്തങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ എം.എ നിസ്സാം, ശ്രീരാഗം സുരേഷ്, മോഹനകുമാർ, പ്രിയ രാജ്, പ്രദീപ് മോഹനൻ നായർ എന്നിവർ പങ്കെടുത്തു.