< Back
Kuwait
തിരുവനന്തപുരം നോൺ റെസിഡഡൻറ്‌സ് അസോസിയേഷൻ ഓഫ് കുവൈത്ത്  ഇഫ്താർ സംഗമം
Kuwait

തിരുവനന്തപുരം നോൺ റെസിഡഡൻറ്‌സ് അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ സംഗമം

Web Desk
|
21 March 2025 3:25 PM IST

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡഡൻറ്‌സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രസിഡന്റ് എംഎ നിസ്സാം അധ്യക്ഷത വഹിച്ചു. കുവൈത്ത് ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി മനാസ് രാജ് പട്ടേൽ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകൻ ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി.

കുട ജന: കൺവീനർ മാർട്ടിൻ മാത്യു, കുട മുൻ ജന: കൺവീനർ അലക്‌സ് പുത്തൂർ, വയനാട് ജില്ല അസോസിയേഷൻ പ്രസിഡന്റ് ജിനേഷ്, ഫിറാ പ്രസിഡന്റ് ഷൈജിത്, പാലക്കാട് അസോസിയേഷനെ പ്രതിനിധീകരിച്ച് സക്കീർ പുതിയതുറ, ട്രാക് വൈസ് പ്രസിഡന്റുമാരായ ശ്രീരാഗം സുരേഷ്, മോഹന കുമാർ, ട്രാക് അഡൈ്വസറി ബോർഡ് അംഗങ്ങളായ ഡോ: ശങ്കരനാരായണൻ, ജയകൃഷ്ണ കുറുപ്പ്, ഗോപകുമാർ, ട്രാക് ജോ: സെക്രട്ടറി വിജിത്ത് കുമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ റോബർട്ട്, രഞ്ജിത്ത് ജോണി എന്നിവർ ആശംസകൾ അറിയിച്ചു.

കുവൈത്തിലെ വിവിധ ജില്ലാ പ്രാദേശിക സംഘടനാ പ്രതിനിധികൾ, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, വ്യവസായ പ്രമുഖർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ഷിനി റോബർട്ട് നന്ദിയും പറഞ്ഞു. അരുൺ കുമാർ, അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, വനിതാ വേദി വൈസ് പ്രസിഡന്റ് ശ്രീലതാ സുരേഷ്, ജോയിന്റ് ട്രഷറർ അശ്വതി അരുൺ എന്നിവർ നേതൃത്വം നൽകി.

Similar Posts