< Back
Kuwait

Kuwait
കുവൈത്തിൽ ഈ വാരാന്ത്യം ചുട്ടുപൊള്ളും; താപനില 50 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
|11 July 2024 6:42 PM IST
കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കവിയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. കൊടും ചൂടും, പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ താമസക്കാരോട് അഭ്യർത്ഥിച്ചു.