< Back
Kuwait
ഈ വര്‍ഷം കുവൈത്ത് ഫുഡ് ബാങ്ക് വിതരണം ചെയ്തത്  ഒന്നരലക്ഷം ഇഫ്താര്‍ ഭക്ഷണപ്പാക്കറ്റുകള്‍
Kuwait

ഈ വര്‍ഷം കുവൈത്ത് ഫുഡ് ബാങ്ക് വിതരണം ചെയ്തത് ഒന്നരലക്ഷം ഇഫ്താര്‍ ഭക്ഷണപ്പാക്കറ്റുകള്‍

Web Desk
|
28 April 2022 2:31 PM IST

ഈ വര്‍ഷം ഇതുവരെ ഒന്നരലക്ഷം ഇഫ്താര്‍ ഭക്ഷണപ്പാക്കറ്റുകള്‍ വിതരണം ചെയ്തതായി കുവൈത്ത് ഫുഡ് ബാങ്ക് അറിയിച്ചു. റമദാന്‍ പൂര്‍ത്തിയാകുന്നതോടെ ഇത് രണ്ടു ലക്ഷം ആകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് ഫുഡ് ബാങ്ക് പ്രസിഡണ്ട് മിഷാല്‍ അല്‍ അന്‍സാരി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിദിനം 6000 ഭക്ഷണപാക്കറ്റുകളാണ് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തത്. കുവൈത്ത് മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഫുഡ് ബാങ്ക് ഇഫ്താര്‍ വിതരണ പദ്ധതി നടപ്പാക്കി വരുന്നത്.

Similar Posts