< Back
Kuwait

Kuwait
ഈ വർഷത്തേത് പ്രവാസി സൗഹൃദ ബജറ്റാണെന്ന് 'കല' കുവൈത്ത്
|5 Feb 2023 1:49 PM IST
ധനകാര്യമന്തി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും, ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോടുള്ള അവഗണനയ്ക്കിടയിലെ ആശ്വാസ ബജറ്റാണിതെന്നും കല കുവൈത്ത് പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് മേഖലയിലെ യാത്രക്കാർ ദീർഘകാലമായി നേരിട്ടുവരുന്ന വർദ്ദിച്ച വിമാന യാത്രക്കൂലിയെന്ന പ്രശ്‌നം പരിഹരിച്ചുകൊണ്ട് നിരക്ക് താങ്ങാനാവുന്ന പരിധിക്കുള്ളിൽ നിലനിർത്താനായി കോർപ്പസ് ഫണ്ട് രൂപീകരിക്കുന്നതും, വിദേശത്തുനിന്നും മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കിയതും പ്രവാസികൾക്ക് ആശ്വാസകരമാണെന്ന് പ്രസിഡന്റ് കെ.കെ ശൈമേഷും ജനറൽ സെക്രട്ടറി രജീഷ് സിയും പത്രക്കുറിപ്പിൽ അറിയിച്ചു.
അതേ സമയം ബജറ്റിനെതിരെ വ്യാപക പ്രതിഷേധവും സമ്മിശ്ര പ്രതികരണങ്ങളുമാണ് പ്രതിപക്ഷത്തുനിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്.