< Back
Kuwait

Kuwait
പാരീസ് പാരാലിമ്പിക്സിൽ കുവൈത്തിനായി മൂന്ന് അത്‌ലറ്റുകൾ
|20 Aug 2024 5:03 PM IST
ആഗസ്റ്റ് 28 മുതൽ സെപ്തംബർ എട്ട് വരെയാണ് പാരാലിമ്പിക്‌സ് നടക്കുക
കുവൈത്ത് സിറ്റി: 2024ലെ പാരീസ് പാരാലിമ്പിക്സിൽ കുവൈത്തിനായി മൂന്ന് അത്ലറ്റുകൾ പങ്കെടുക്കും. കുവൈത്ത് പാരാലിമ്പിക്സ് കമ്മിറ്റി തലവൻ മൻസൂർ അൽ സർഹീദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫൈസൽ അൽ റാജിഹി, ഫൈസൽ സുറൂർ, ധാരി അൽ ബൂത്വി എന്നിവരാണ് കുവൈത്തിനായി മത്സരിക്കുക. റാജിഹി വീൽചെയർ റേസിംഗിലും ബൂത്വിയും അൽസർഹീദും ഷോട്ട്പുട്ടിലും മത്സരിക്കും. ആഗസ്റ്റ് 28 മുതൽ സെപ്തംബർ എട്ട് വരെയാണ് പാരാലിമ്പിക്‌സ് നടക്കുക.