< Back
Kuwait

Kuwait
അമീറിന്റെ വിയോഗം; കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും
|16 Dec 2023 10:19 PM IST
അമീറിന്റെ നിര്യാണത്തെ തുടർന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ വിയോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതല്‍ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും. അമീറിന്റെ നിര്യാണത്തെ തുടർന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ശൈഖ് നവാഫിന്റെ വിയോഗത്തെ തുടർന്ന് കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശൈഖ് നവാഫ് അന്തരിച്ചത്. 86 വയസായിരുന്നു.