< Back
Kuwait
കുവൈത്തില്‍ തീപിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു
Kuwait

കുവൈത്തില്‍ തീപിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു

Web Desk
|
2 Jun 2023 10:10 PM IST

മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല

കുവൈത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. മരണപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ജലീബ് അല്‍ ഷുയൂഖില്‍ അറബി വീട്ടിലാണ് തീപിടുത്തമുണ്ടായത്.

വീട്ടില്‍ പുക നിറഞ്ഞത് കാരണം ശ്വാസം തടസം നേരിട്ടാണ് ആളുകള്‍ മരണപ്പെട്ടതെന്നാണ് വിവരം. കുവൈത്ത് അഗ്നിശമന സേന ജനറല്‍ ഡയരക്ടറേറ്റിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് അൽ സുമൂദ്, അർദിയ കേന്ദ്രങ്ങളിൽ നിന്ന് അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി.

ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേക്കും മൂന്ന് നിലകളുള്ള അറബ് വീട് പൂര്‍ണമായും കത്തുന്ന സ്ഥിതിയിലായിരുന്നു. തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ മാനേജ്‍മെന്റ് ടീം അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts