< Back
Kuwait

Kuwait
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് 'കലോത്സവം 2023' സമാപിച്ചു
|15 May 2023 7:59 AM IST
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് സംഘടിപ്പിച്ച 'കലോത്സവം 2023' സമാപിച്ചു. രണ്ട് ദിവസങ്ങളിലായി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലും, പാകിസ്ഥാനി ഓക്സ്ഫോർഡ് സ്കൂളിലും നടന്ന മത്സരങ്ങളില്‍ നൂറുക്കണക്കിന് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളില്‍ അരങ്ങേറിയ മത്സരങ്ങളില്‍ ഫഹാഹീൽ ഏരിയ കിരീടം സ്വന്തമാക്കി. കലാമേളയോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിന് ആന്റോ പാണേങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു.
രവി അയനോളി ഉത്ഘാടനം ചെയ്തു. ഷെറിൻ ബിജു, ജോയ് ആലുക്കാസ് കുവൈറ്റ് റീജിയണൽ മാനേജർ വിനോദ് കുമാർ ,ജാക്സൺ ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.