< Back
Kuwait

Kuwait
തുർക്കിയയും കുവൈത്തും നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെച്ചു
|8 May 2024 8:09 PM IST
അടിസ്ഥാന സൗകര്യവികസനത്തിലും നിക്ഷേപ പ്രോത്സാഹനവുമായി ബന്ധപ്പെട്ട സഹകരണത്തിലുമാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിൻറെ സന്ദർശനത്തിനിടെ തുർക്കിയയും കുവൈത്തും നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കുവൈത്ത് അമീറിന് സ്റ്റേറ്റ് ഓർഡർ കൈമാറി.

അമീറിന്റെയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെയും സാന്നിദ്ധ്യത്തിൽ പ്രതിരോധ-വിദേശ-വാണിജ്യ മന്ത്രിമാർ കരാറുകളിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യവികസനത്തിലും നിക്ഷേപ പ്രോത്സാഹനവുമായി ബന്ധപ്പെട്ട സഹകരണത്തിലുമാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.