< Back
Kuwait
കുവൈത്തിൽ രണ്ട് മലയാളികള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു
Kuwait

കുവൈത്തിൽ രണ്ട് മലയാളികള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു

Web Desk
|
27 July 2021 1:04 AM IST

പ്രമുഖ ഫ്രീലാൻസ് ഫോട്ടോഗ്രാഫറും കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയുമായ അൻവർ സാദത്ത് ആൻസ്, പത്തനംതിട്ട തണ്ണിത്തോട് സ്വദേശിനി അമ്പിളി സന്തോഷ് എന്നിവരാണ് മരിച്ചത്

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടു മലയാളികൾ കൂടി മരിച്ചു. പ്രമുഖ ഫ്രീലാൻസ് ഫോട്ടോഗ്രാഫറും കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയുമായ അൻവർ സാദത്ത് ആൻസ്, പത്തനംതിട്ട തണ്ണിത്തോട് സ്വദേശിനി അമ്പിളി സന്തോഷ് എന്നിവരാണ് മരിച്ചത്. ഇരുവരും അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുവൈത്തിലെ പ്രവാസി സംഘടനാ പരിപാടികളിലെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ സുപരിചിതനാണ്. ഗള്‍ഫ് മാധ്യമത്തില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അൻവർ സാദത്ത് കോവിഡ് മുക്തനായിരുന്നു. ഇതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Similar Posts