< Back
Kuwait

Kuwait
കുവൈത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കള്ളക്കടത്ത് സംഘത്തിലെ രണ്ടുപേർ വെടിയേറ്റ് മരിച്ചു
|26 Aug 2022 2:08 PM IST
കുവൈത്തിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിലെ രണ്ടുപേർ വെടിയേറ്റ് മരിച്ചു. മത്സ്യബന്ധനബോട്ടിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടുന്നതിനിടെ ബോട്ടിലുണ്ടായിരുന്നവർ കോസ്റ്റ് ഗാർഡിനു നേരെ വെടിയുതിർക്കുകയായിരുന്നു.
പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് കള്ളക്കടത്തു സംഘത്തിൽ പെട്ട രണ്ടു പേർ കൊല്ലപ്പെട്ടതെന്ന് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഒരാൾക്ക് പരുക്കേറ്റിട്ടുമുണ്ട്. ബോട്ടിൽനിന്ന് 80 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷും ഷാബുവും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി.