< Back
Kuwait

Kuwait
കുവൈത്തില്‍ കള്ളനോട്ടുമായി രണ്ടുപേരെ പിടികൂടി
|2 Jan 2024 12:00 PM IST
കുവൈത്തില്‍ കള്ളനോട്ടുമായി രണ്ടുപേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘം പിടികൂടി. കള്ളനോട്ട് നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരിൽ നിന്ന് പിടികൂടി.
വ്യാജ കറന്‍സികള്‍ ഉപയോഗിച്ച് ഇവർ ആളുകളെ കബളിപ്പിച്ച് പണം സമ്പാദിച്ചുവരികയായിരുന്നു. പിടിയിലായവർ ആഫ്രിക്കൻ പൗരന്മാരാണ്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.