< Back
Kuwait
Two workers rescued after falling into manhole in Kuwait
Kuwait

കുവൈത്തിൽ മാൻഹോളിൽ വീണ രണ്ട് തൊഴിലാളികളെ രക്ഷിച്ചു

Web Desk
|
9 July 2025 5:04 PM IST

സബാഹ് അൽഅഹ്‌മദ് മറൈൻ ഏരിയയിലാണ് സംഭവം

കുവൈത്ത് സിറ്റി: കുവൈത്തിൽ മാൻഹോളിൽ വീണ രണ്ട് തൊഴിലാളികളെ രക്ഷിച്ചതായി കുവൈത്ത് ഫയർഫോഴ്‌സ് അറിയിച്ചു. സബാഹ് അൽഅഹ്‌മദ് മറൈൻ ഏരിയയിലാണ് സംഭവം നടന്നത്.



ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രദേശത്തെ ഒരു മാൻഹോളിൽ രണ്ട് തൊഴിലാളികൾ വീണത്. സംഭവത്തിൽ അൽഖൈറാൻ, സെർച്ച് ആൻഡ് റെസ്‌ക്യൂ, അൽഷദാദിയ ഹസാർഡസ് മെറ്റീരിയൽസ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളാണ് രക്ഷപ്രവർത്തനം നടത്തിയത്. തൊഴിലാളികളെ രക്ഷപ്പെടുത്തി മെഡിക്കൽ എമർജൻസി സർവീസുകൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

Similar Posts