< Back
Kuwait

Kuwait
കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്
|16 Feb 2023 10:02 AM IST
താപനിലയിൽ ഗണ്യമായ കുറവുണ്ടാകും
കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥ തുടരും. ഇന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. പരമാവധി താപനില 18 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. തണുപ്പ് കൂടുന്നതിനാൽ പുറത്തിറങ്ങുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.