< Back
Kuwait
അമിത ശബ്ദമുണ്ടാക്കി പായുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait

'അമിത ശബ്ദമുണ്ടാക്കി പായുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടും'; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Web Desk
|
15 Feb 2025 5:45 PM IST

കുവൈത്ത് സിറ്റി: വാഹനങ്ങളിൽ അമിത ശബ്ദമുണ്ടാക്കാൻ മോഡിഫൈഡ് എക്സ്ഹോസ്റ്റുകൾ ഘടിപ്പിക്കുന്നവർക്കെതിരെ നടപടിയുമായി അധികൃതർ. ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും വാണിജ്യ-വ്യവസായ മന്ത്രാലയവും ചേർന്നാണ് സംയുക്ത നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വാഹന പരിശോധന ശക്തമാക്കും. സ്ഥിരം, മൊബൈൽ പരിശോധനാ പോയിന്റുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. അനധികൃത എക്സ്ഹോസ്റ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരം മാറ്റങ്ങൾ വരുത്തുന്ന ഗ്യാരേജുകളും വർക്ക്ഷോപ്പുകളും ഉടൻ അടച്ചുപൂട്ടും. വിൽപനക്കാർക്കെതിരെയും കർശന നടപടിയുണ്ടാകും. നിയമലംഘകർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹന ഉടമകൾ നിയമങ്ങൾ പാലിക്കണമെന്നും, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Similar Posts