< Back
Kuwait
Kerala Islamic Group conference says Waqf Amendment Act is unconstitutional
Kuwait

വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ്പ് സമ്മേളനം

Web Desk
|
22 April 2025 8:26 PM IST

സുപ്രീം കോടതിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്ന്‌ സമ്മേളനം

കുവൈത്ത് സിറ്റി: മുസ്‌ലിംങ്ങളുടെ അവകാശങ്ങളും മതസ്വാതന്ത്ര്യവും ലംഘിക്കുന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ്പ് സമ്മേളനം. സാൽമിയ ഇന്ത്യൻ സ്‌കൂൾ ഓഫ് എക്സലൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കുവൈത്തിലെ വിവിധ സംഘടന നേതാക്കൾ പങ്കെടുത്തു. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുക്കാതെ നിയമം പാസാക്കിയത് ജനാധിപത്യ മൂല്യങ്ങളുടെ ധ്വംസനമാണെന്നും സുപ്രീം കോടതിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതുമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

കെ.ഐ.ജി പ്രസിഡണ്ട് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. ശാന്തപുരം ഇസ്ലാമിക് യൂണിവേഴ്സിറ്റി ഡീൻ ഡോ. വി.എം. സാഫിർ വിഷയാവതരണം നടത്തി. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിഭജന നയങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സംഘടന പ്രതിനിധികളായ സുരേഷ് മാത്തൂർ, ഫാറൂഖ് ഹമദാനി, വിനോദ് വലൂപ്പറമ്പിൽ, ലായിക് അഹമ്മദ്, സത്താർ കുന്നിൽ, സി.പി. അബ്ദുൽ അസീസ്, മനാഫ് മാത്തോട്ടം, അബ്ദുൽ ഹമീദ് കൊടുവള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അൻവർ സഈദ് മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും ഫൈസൽ മഞ്ചേരി സമാപന പ്രസംഗവും നിർവഹിച്ചു.

Similar Posts