< Back
Kuwait

Kuwait
കുവൈത്തില്‍ കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും അധികരിക്കുന്നതായി മുന്നറിയിപ്പ്
|2 Oct 2023 8:05 AM IST
കുവൈത്തില്‍ കള്ളപ്പണം വെളുപ്പിക്കലും വഞ്ചനയും അധികരിക്കുന്നതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പബ്ലിക് പ്രോസിക്യൂഷൻ. രാജ്യത്ത് ക്രിമിനൽ ഗ്രൂപ്പുകൾ വ്യക്തികളെ ചൂഷണം ചെയ്ത് പണം തട്ടുന്ന നിരവധി പരാതികളാണ് ദിനവും ലഭിക്കുന്നത്.
വ്യാപാര പ്രവർത്തനങ്ങളിൽ സാമ്പത്തിക ഇടനിലക്കാരനായി പങ്കെടുക്കുന്ന ഇവര്‍ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും.
തുടര്‍ന്ന് വ്യക്തികളുടെ അക്കൗണ്ട് ഡാറ്റകള്‍ കൈക്കലാക്കുന്ന ഇവര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുകയും പിന്നീട് ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.