< Back
Kuwait
കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ്
Kuwait

കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ്

Web Desk
|
16 Dec 2022 10:31 PM IST

വലിയ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ കടലിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണം

കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പകല്‍ സമയത്ത് നേരിയ ചൂടും ചാറ്റൽ മഴക്കും രാത്രി കാലങ്ങളില്‍ തണുപ്പും അനുഭവപ്പെടുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. വടക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 35 കിലോമീറ്റർ വരെ വേഗതയിലായിരിക്കും. രാജ്യത്ത് വേനല്‍ ചൂടിന് ശമനം വന്നിട്ടുണ്ടെങ്കിലും നഗര പ്രദേശങ്ങള്‍ ഇപ്പോഴും തണുത്ത് തുടങ്ങിയിട്ടില്ല.

അടുത്ത ഏതാനും ആഴ്ചകള്‍ മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഉയര്‍ന്ന അന്തരീക്ഷ താപനില പകല്‍ സമയങ്ങളില്‍ 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. വലിയ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ കടലിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മരുപ്രദേശങ്ങളില്‍ താപനില കുറയുവാനും സാധ്യതയുണ്ട്.

അതിനിടെ കാലാവസ്ഥാ മാറ്റത്തിന്‍റെ ഈ ഘട്ടത്തില്‍ അലര്‍ജി,തുമ്മല്‍ തുടങ്ങിയ അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Similar Posts