< Back
Kuwait

Kuwait
കുവൈത്തിൽ സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാൻ നിര്‍ദ്ദേശം
|20 Oct 2023 6:33 PM IST
കുവൈത്തിലെ സുബ്ബിയ, കബദ്, അർഹിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സ്പ്രിങ് ക്യാമ്പുകള്‍ നീക്കം ചെയ്യാൻ നിര്‍ദ്ദേശം നല്‍കി സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി മേധാവി ഫൈസൽ അൽ ഒതൈബി.സ്പ്രിങ് ക്യാമ്പ് കമ്മിറ്റി അടുത്ത ആഴ്ച യോഗം ചേരും.
സ്ഥലം ഒഴിയാന്‍ ക്യാമ്പ് ഉടമകൾക്ക് 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിക്കാത്ത തമ്പ് ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ക്യാമ്പിങ് സൈറ്റുകളിലും ഫീൽഡ് ടീമുകൾ പരിശോധന നടത്തും.
കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചു നീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം.
അതിനിടെ നിയമവിരുദ്ധമായി തമ്പുകള്‍ പൊളിച്ച് നീക്കാത്ത വിദേശികളെ പരിശോധനയില്‍ പിടികൂടിയാല്‍ പിഴ ചുമത്തി നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.