< Back
Kuwait

Kuwait
ജല ശൃംഖലയിലെ അറ്റകുറ്റപ്പണി: കുവൈത്തിലെ നാല് മേഖലകളിൽ വെള്ളിയാഴ്ച ജലവിതരണം മുടങ്ങും
|29 Aug 2024 3:30 PM IST
രാത്രി എട്ട് മണി മുതൽ ഹാദിയ, അൽ റഖ, ഫഹദ് അൽഅഹമ്മദ്, അൽസബാഹിയ എന്നിവിടങ്ങളിലാണ് മുടക്കം
കുവൈത്ത് സിറ്റി: ജല ശൃംഖലയിലെ അറ്റകുറ്റപ്പണി കാരണം ചില പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കുവൈത്ത് വൈദ്യുതി, ജലം (MEW), പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി എട്ട് മണി മുതൽ ഹാദിയ, അൽറഖ, ഫഹദ് അൽഅഹമ്മദ്, അൽസബഹിയ എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക.
അൽഗൗസ് സ്ട്രീറ്റിൽ നടക്കുന്ന അറ്റകുറ്റപ്പണി എട്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനനുസരിച്ച് തയ്യാറാകാനും ഈ കാലയളവിൽ ജല ഉപഭോഗം പരമാവധി കുറയ്ക്കാനും മന്ത്രാലയം താമസക്കാരെ ഉപദേശിച്ചു.