< Back
Kuwait

Kuwait
കുവൈത്തിൽ വേനല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ
|19 May 2023 1:05 AM IST
കുവൈത്തിൽ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ. അന്തരീക്ഷ ഈര്‍പ്പം കൂടിയതിനാല്‍ താപ ഇന്‍ഡക്സും ഉയര്‍ന്ന നിലയിലാണ്.
വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ അസ്ഥിരമായ സാഹചര്യം രൂപപ്പെടുമെന്നാണ് സൂചനകൾ. വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നും ഞായറാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു.
വാരാന്ത്യത്തിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞൻ അദേൽ അൽ-സദൂനും അഭിപ്രായപ്പെട്ടു.