< Back
Kuwait

Kuwait
കുവൈത്തിൽ സഹ്ൽ ആപ്പ് വഴി ജലവിതരണത്തിനും അപേക്ഷിക്കാം...
|25 May 2024 5:44 PM IST
ഫാമിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് സേവനം ആരംഭിക്കുന്നു
കുവൈത്തിൽ സഹ്ൽ ആപ്ലിക്കേഷൻ വഴി ജലവിതരണത്തിനും അപേക്ഷിക്കാം. ഫാമിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് സേവനം ആരംഭിച്ചതോടെയാണിത് സാധ്യമാകുക. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ആദ്യ ഇലക്ട്രോണിക് സേവനമാണ് ആപ്ലിക്കേഷനിൽ അനാവരണം ചെയ്ത ഈ സൗകര്യം.
കാർഷിക ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന, (അൽ-വഫ്ര / അബ്ദാലി) ഹോൾഡിംഗ് ഉള്ള ഉപയോക്താക്കൾക്ക് അവരുടെ ജലവിതരണ അഭ്യർത്ഥനകൾ ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ നടത്താനും നിയന്ത്രിക്കാനും കഴിയും.