< Back
Gulf
ദുബൈ ജബൽഅലി തുറമുഖത്ത് വൻ തീപിടുത്തം;   തീപടർന്നത് നങ്കൂരമിട്ടിരുന്ന കപ്പലിൽ നിന്ന്
Gulf

ദുബൈ ജബൽഅലി തുറമുഖത്ത് വൻ തീപിടുത്തം; തീപടർന്നത് നങ്കൂരമിട്ടിരുന്ന കപ്പലിൽ നിന്ന്

ഷിനോജ് ശംസുദ്ദീന്‍
|
8 July 2021 2:30 AM IST

ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു

ദുബൈയിലെ ജബൽഅലി തുറമുഖത്ത് വൻ തീപിടുത്തം. യു എ ഇ സമയം രാത്രി പന്ത്രണ്ടോടെയാണ് തീപിടുത്തമുണ്ടായത്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ കണ്ടയിനറിൽ നിന്നാണ് തീപിടിത്തമുണ്ടായത് എന്ന് ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. തീയണക്കാൻ സിവിൽ ഡിഫിൻസിന്റെ ശ്രമം പുരോഗമിക്കുകയാണ്. രാത്രി വലിയ സ്ഫോടനം കേട്ടതായി പരിസരവാസികൾ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തുറമുഖത്തിന്റെ പ്രവർത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.



Related Tags :
Similar Posts