< Back
Gulf

Gulf
കുവൈത്തില്‍ ഏഴു തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി
|22 Sept 2021 8:08 PM IST
കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ ഈ മേഖലകളില്‍ വിസാ മാറ്റത്തിനു താത്കാലിക അനുമതി നല്‍കിയിരുന്നു.
കുവൈത്തില്‍ ഏഴു തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം, ചെറുകിട സംരംഭം, കന്നുകാലി വളര്‍ത്തല്‍, സഹകരണ സംഘം, ഫ്രീ ട്രേഡ് സോണ്‍ എന്നിവയാണ് വിസ മാറ്റത്തിന് വിലക്കുള്ള വിഭാഗങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ ഈ മേഖലകളില്‍ വിസാ മാറ്റത്തിനു താത്കാലിക അനുമതി നല്‍കിയിരുന്നു. എന്നാല്‍ തൊഴില്‍ വിപണിയുടെ ആവശ്യം പരിഗണിച്ച് നല്‍കിയ താത്കാലിക ഇളവ് ജൂലായ് 15 നു അവസാനിച്ചതായി അതോറിറ്റി വക്താവ് അസീല്‍ അല്‍ മസായിദ് വ്യക്തമാക്കി