< Back
Gulf
MediaOne has 5 million subscribers on YouTube,  Jeddah, latest malayalam news,മീഡിയവണിന് യൂട്യൂബിൽ 5 ദശലക്ഷം വരിക്കാരുണ്ട്, ജിദ്ദ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Gulf

മീഡിയവണിന് യൂട്യൂബിൽ 50 ലക്ഷം വരിക്കാർ; ജിദ്ദയിൽ ആഘോഷം സംഘടിപ്പിച്ചു

Web Desk
|
22 Sept 2023 12:47 AM IST

നാല് മില്യണ് വരിക്കാരുണ്ടായിരുന്ന ചാനലിനെ ഒരു വർഷം കൊണ്ട് പത്ത് ലക്ഷം പേർകൂടി പിന്തുടർന്നത് സന്തോഷകരമായ വളർച്ചയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു

ജിദ്ദ: മീഡിയവൺ യൂട്യൂബിൽ 50 ലക്ഷം വരിക്കാരെന്ന നേട്ടം കൈവരിച്ചതിന്റെ ഭാഗമായി, ജിദ്ദയിൽ ആഘോഷം സംഘടിപ്പിച്ചു. മീഡിയവൺ കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ ,കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഹ്ളാദം പങ്കുവെച്ചു.

ജിദ്ദയിലെ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ വെച്ചായിരുന്നു പരിപാടി. നാല് മില്യണ് വരിക്കാരുണ്ടായിരുന്ന ചാനലിനെ ഒരു വർഷം കൊണ്ട് പത്ത് ലക്ഷം പേർകൂടി പിന്തുടർന്നത് സന്തോഷകരമായ വളർച്ചയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മാധ്യമം മീഡിയവൺ കുടുംബാംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു. മീഡിയവൺ സൗദി ഓപ്പറേൻസ് മാനേജർ റാഷിദ് സി എച്ച്, പ്രൊവിൻസ് രക്ഷാധികാരി നജ്മുദ്ദീൻ അമ്പലങ്ങാടൻ, സി എച്ച് ബഷീർ, അഷ്റഫ് എംപി, സാദിക്കലി തുവൂർ, തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Similar Posts