< Back
Gulf
ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് നിർത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
Gulf

ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് നിർത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

Web Desk
|
4 May 2022 7:58 AM IST

ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടി

കുവൈത്ത്: ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് നിർത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടി.

ഏപ്രിൽ 15 വരെ ലഭിച്ച സ്ഥലം മാറ്റ അപേക്ഷകളിൽ ആരോഗ്യമന്ത്രാലയത്തിലെ ബന്ധപ്പെട്ട കമ്മിറ്റി പരിശോധന നടത്തി വരികയാണ് . നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെയും പോകാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്‍റെയും അംഗീകാരത്തോടെയാണ് നിശ്ചിത ഫോർമാറ്റിൽ ലഭിച്ച അപേക്ഷകൾ മാത്രമാണ് പരിഗണിക്കുന്നത്. പരിശോധന പൂർത്തിയായാൽ ഈ വർഷത്തെ സ്ഥലം മാറ്റത്തിന് അര്‍ഹരായ ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കും, ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കാൻ ആരോഗ്യമന്ത്രി ഡോ ഖാലിദ് അൽ സയീദ് കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ അപേക്ഷകൾ സ്വീകരിക്കേണ്ടെന്നു അധികൃതർ തീരുമാനിച്ചത് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയ പരിധി എല്ലാ വർഷവും ഏപ്രില്‍ മാസത്തിലെ ആദ്യ 15 ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട് . അതിന് മുമ്പോ ശേഷമോ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.



Similar Posts